മേപ്പാടി: അക്കാദമിക മികവിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ നവതി ആഘോഷം 28ന് ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ "എറ്റേണിയ-90' എന്ന പേരിലാണ് ആഘോഷം. വിദ്യാലയവളപ്പില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. നോര്‍ത്ത് വയനാട് ഫൊറോന വികാരി ഫാ. ഡോ. ജെറോം ചിങ്ങത്തറ, സ്കൂള്‍ മാനേജര്‍ ഫാ. ഡോ.സണ്ണി ഏബ്രഹാം, പ്രധാനാധ്യാപകന് ജിത്തു പോള്‍, പിടിഎ പ്രസിഡന്റ് ഡോ. ഷബീല്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിക്കും.